ഹൈഡ്രജൻ ബോംബ് മിസൈല്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ
പ്യോംഗ്യാംഗ്: ഹൈഡ്രജൻ ബോംബ് ഉൾപ്പടെയുള്ള കൂടുതൽ വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ഉത്തരകൊറിയ. ആധുനിക ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈൽ വികസിപ്പിച്ചെടുത്തുവെന്നാണ് അവകാശവാദം.
മിസൈൽ ഉത്തരകൊറിയൻ എകാധിപതി കിം ജോംഗ് ഉൻ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും കൊറിയൻ വാർത്ത എജൻസി പുറത്ത് വിട്ടിട്ടുണ്ട്. പൂർണമായും പ്രാദേശികമായാണ് ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയൻ അധികൃതർ വ്യക്തമാക്കി. അതേസമയം, ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി.