ടോക്യോ: ജപ്പാന് മുകളിലൂടെ മിസൈല്‍ തൊടുത്ത് വടക്കന്‍ കൊറിയ. പ്യോംഗ്യാങില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ 3500ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയും തെക്കന്‍ കൊറിയയും വിക്ഷേപണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളെത്തുടര്‍ന്ന് വടക്കന്‍ കൊറിയക്ക് മേല്‍ ഐക്യരാഷ്ട്ര സഭ നേരത്തെ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇത് വകവയ്ക്കാതെയാണ് വടക്കന്‍ കൊറിയയുടെ പുതിയ നടപടി.