സിയോള്‍: ഉപരോധങ്ങള്‍ തങ്ങളെ കൂടുതല്‍ ശക്തരാക്കുമെന്ന് വടക്കന്‍ കൊറിയ. ഇത് ആണവപദ്ധതികളെ കൂടുതല്‍ വേഗത്തിലാക്കും. ഇപ്പോഴത്തെ ഉപരോധങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടത നിറഞ്ഞതും മനുഷ്യത്വരഹിതവുമായ വൈരമാണെന്നും പ്യോഗ്‍യാങിന്‍റെ പ്രതികരണത്തില്‍ പറയുന്നു. തെക്കന്‍ കൊറിയയും അമേരിക്കയും സംയുക്ത സൈനിക അഭ്യാസം നടത്തിയതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി വടക്കന്‍ കൊറിയ രംഗത്തെത്തിയത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വടക്കന്‍ കൊറിയ ഒരുങ്ങുന്ന വെന്ന സൂചന തന്നെയാണ് പുതിയ പ്രതികരണത്തിലൂടെയും നല്‍കുന്നത്.