പ്യോംഗ്യാംഗ്: ഭീഷണി തുടർന്നാൽ ഉത്തരകൊറിയയെ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കു മറുപടിയുമായി ഉത്തരകൊറിയ. ട്രംപിന്‍റെ പ്രസ്താവനയെ "ഒരു നായയുടെ കുരയ്ക്ക്' തുല്യം എന്നാണ് ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ വിശേഷിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭീഷണിയെ കാര്യമായി കാണുന്നില്ലെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോംഗ് ഹോ പറഞ്ഞു.യുഎൻ വിലക്കുകളെ മറികടന്ന് ആയുധ പരീക്ഷണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി തുടർന്നാൽ ഉത്തരകൊറിയയെ തകർക്കുമെന്ന് യുഎൻ പൊതുസഭയിലാണ് ട്രംപ് പറഞ്ഞത്. ഇതിനെതിരെയാണ് ഉത്തരകൊറിയ രംഗത്ത് എത്തിയത്.