പ്യോഗോംഗ്: വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഇന്‍ തന്റെ ഉറ്റ അനുയായിയെ കൊന്നതായി റിപ്പോര്‍ട്ട്.സൈന്യത്തിലെ വൈസ് മാര്‍ഷലിനെ ഒക്ടോബര്‍ മുതല്‍ കാണാതായതാണ് സംശയം ബലപ്പെടുത്തുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം അഴിമതിയാരോപണത്തെത്തുടര്‍ന്ന് വഷളായിരുന്നു എതിരാളികളെ പൈശാചികമായി രീതിയില്‍ കൊല്ലുക കിം ജോംഗ് ഉന്നിന്റെ രീതിയാണ്.
നായക്കളെക്കൊണ്ട് കടിച്ച് കൊല്ലിക്കുക, വെടിവച്ച് കൊല്ലുക അങ്ങനെ പല രീതികള്‍.വര്‍ഷങ്ങളോളം കൂടെ നിന്ന വൈസ് മാര്‍ഷല്‍ ഹ്വാംഗ് പ്യോംഗ് സോ ഇങ്ങനെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ അഴുമതിയാരോപണത്തെത്തുടര്‍ന്ന് പ്യോഗും സംഘവും കിമ്മിന്റെ അതൃപ്തിക്ക് പാത്രമായിരുന്നു. പ്രമോഷന് പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍.
തുടര്‍ന്ന് ഇവരെ വര്‍ക്കേഴ്‌സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കി.ഇവര്‍ക്ക് കിം വധശിക്ഷ വിധിച്ചുവെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം കൊറിയയിലെ പേക്തു മലനിരകള്‍ പ്രസിഡന്റ് സന്ദര്‍ശിച്ചതും സംശയത്തിന് ബലം നല്‍കുന്നുണ്ട്.സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം കിം ഈ മലനിരകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. നേരത്തെ പലര്‍ക്കും വധശിക്ഷകള്‍ വിധിച്ചപ്പോഴും കിം ഈ മലനിരകള്‍ സന്ദര്‍ശിച്ചിരുന്നു.
കിംഗ് ജോംഗ് ഉന്നും വൈസ് മാര്‍ഷല്‍ ഹ്വാംഗ് പ്യോംഗ് സോയും-ചിത്രത്തിന് കടപ്പാട് AFP
