അഞ്ചരക്കോടിയുടെ വീട് വെറും 461 രൂപയ്ക്ക് സ്വന്തമാക്കാം. എന്നാല്‍ ഒരു ലോട്ടറി അടിക്കണം എന്ന് മാത്രം

നോര്‍ത്ത്ആംപ്റ്റണ്‍ : അഞ്ചരക്കോടിയുടെ വീട് വെറും 461 രൂപയ്ക്ക് സ്വന്തമാക്കാം. എന്നാല്‍ ഒരു ലോട്ടറി അടിക്കണം എന്ന് മാത്രം. വ്യത്യസ്ത രീതിയിലാണ് ഇംഗ്ലാണ്ടിലെ നോര്‍ത്ത്ആംപ്റ്റണിലെ വീട് വില്‍പ്പനയ്ക്ക് വെച്ചത്. ടിക്കറ്റ് വെച്ചിട്ടാണ് ദമ്പതികള്‍ വീട് വില്‍പ്പന നടത്തുന്നത്. ഓണ്‍ലൈനിലും മറ്റ് മാധ്യമങ്ങളിലും പരസ്യം നല്‍കിയാണ് ആളുകളെ ടിക്കറ്റ് എടുക്കാന്‍ ക്ഷണിച്ചിരുന്നത്. ഇതുവരെ 5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 

Add Asianetnews as a Preferred SourcegooglePreferred

ഒക്ടോബര്‍ 14നാണ് ടിക്കറ്റിന്‍റെ നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ ഏകദേശം 13 മില്യണ്‍ ദിര്‍ഹം ദമ്പതികള്‍ക്ക് ലഭിച്ചതായാണ് കണക്ക്. ഇതില്‍ നിന്നും വീട് മോടി പിടിപ്പിക്കുന്നതിനായി 4 മില്യണ്‍ ദിര്‍ഹം ചെലവഴിച്ചിട്ടുണ്ട്. നോര്‍ത്ത്ആംപ്റ്റണിലെ അബിംഗ്ടണ്‍ പാര്‍ക്ക് ക്രെസന്‍റിലാണ് 2500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഈ വീട്. 

നാല് ബെഡ്റൂമുകള്‍ ഉള്ള ഈ വീട്ടില്‍ ആധുനിക സജ്ജീകരണങ്ങളുള്ള മൂന്ന് ബാത്റൂമുകളും മൂന്ന് റിസപ്ഷന്‍ മുറികളും അടുക്കളയും, പഠന മുറിയും വീടിന്റെ പുറകില്‍ പൂന്തോട്ടവും ഉണ്ട്.