വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അവതാരിക ഓപ്ര വിന്‍ഫ്രെ. ഒരു അമേരിക്കന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍ഫ്രെ മനസ്സ് തുറന്നത്. പ്രസിഡന്റാകാനില്ലെന്നും താന്‍ എന്താണെന്ന് വ്യക്തമായി അറിയമാമെന്നും ഇന്‍സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍ഫ്രെ പറഞ്ഞു. 

സ്ത്രീകളുടെയും ആഫ്രോ അമേരിക്കന്‍ വംശജരുടെയും ഉന്നമനത്തെ കുറിച്ചായിരുന്നു ഗോള്‍ന്‍ ഗ്ലോബില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വിന്‍ഫ്രെ നടത്തിയ പ്രസംഗം. ദാരിദ്രത്തെ കുറിച്ചും ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞവരെ പിന്തുണയ്ക്കുന്നതുമായിരുന്നു ആ പ്രസംഗം.

പ്രസംഗത്തിന് ശേഷം വിന്‍ഫ്രെ അടുത്ത അമേരികക്ന്‍ പ്രസിഡന്റാകണമെന്നാവശ്യപ്പെട്ടുള്ള ക്യാംപയിനുകള്‍ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ വിന്‍ഫ്രെ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി അവതാരികയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ആഫ്രോ അമേരിക്കന്‍ വംശജയാണ് വിന്‍ഫ്രെ. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് വിന്‍ഫ്രെ ആലോചിക്കുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ട്രംപിന്റെ പ്രതികരണം.