ദില്ലി: രാഷ്ട്രപതിയാകാനില്ലെന്ന് ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ മറാഠി പുതിവര്‍ഷ ദിനമായ ഗുഡി പര്‍വ്വ് ആഘോഷത്തിന് ശേഷം സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. 

മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് നേരത്തെ ശിവസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കരുതെന്നാണ് മോഹന്‍ഭാഗവത് പറയുന്നത്.