സാമൂഹ വിരുദ്ധവും അശാസ്ത്രീയവുമായ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്കരണ പരിപാടികള്‍ക്ക് വിളിക്കരുതെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സാമൂഹ വിരുദ്ധവും അശാസ്ത്രീയവുമായ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്കരണ പരിപാടികള്ക്ക് വിളിക്കരുതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കാലടി ശങ്കരാ കോളേജിലെ അധ്യാപകന് ആയ രജിത് കുമാര് അന്ധവിശ്വാസപരവും, സ്ത്രീവിരുദ്ധവും, അശാസ്ത്രീയവുമായ കാര്യങ്ങളാണ് തുടര്ച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
മുന്പ് തിരുവനന്തപുരം വിമണ്സ് കോളേജില് വച്ച് ഒരു പൊതുപരിപാടിക്കിടയില് പെണ്കുട്ടികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്ശമാണ് അദ്ദേഹം നടത്തിയത്. തികച്ചും സ്ത്രീവിരുദ്ധമായ പ്രസംഗത്തില് പ്രതിഷേധിച്ച് ഒരു വിദ്യാര്ത്ഥിനി സദസില് നിന്ന് ഇറങ്ങിപ്പോവുകയുണ്ടായെന്നും മന്ത്രി പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
