Asianet News MalayalamAsianet News Malayalam

പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്നില്ല, ഒരാളെയും കൈവിടില്ല: മുഖ്യമന്ത്രി

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂരിലേയും തൃശ്ശൂരിലേയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെങ്ങന്നൂര്‍, കോഴഞ്ചേരി, പറവൂർ, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മുഖ്യമന്ത്രി ഇതുവരെ സന്ദർശിച്ചത്.

not repeating statements will ensure rehabilitation says cm
Author
Kochi, First Published Aug 23, 2018, 12:38 PM IST

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂരിലേയും തൃശ്ശൂരിലേയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെങ്ങന്നൂര്‍, കോഴഞ്ചേരി, പറവൂർ, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മുഖ്യമന്ത്രി ഇതുവരെ സന്ദർശിച്ചത്.

പരാതിയുമായി സമീപിച്ചവരുടെയെല്ലാം ആവലാതികൾ മുഖ്യമന്ത്രി ക്ഷമയോടെ കേട്ടു. ചിലരെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു. ക്യാമ്പുകളിൽ പൊതുവേ സംതൃപ്തമായ നിലയാണെന്നും വീട്ടിലേക്ക് മടങ്ങുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരികെ വീട്ടിലേക്കു പോകുന്നവർക്ക് അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എല്ലാം വെള്ളം കയറി നശിച്ച നിലയാണ്. വീട്ടിലേക്ക് മടങ്ങുന്ന എല്ലാവർക്കും അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് നൽകുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

നശിച്ചുപോയ വീടുകൾ പുതുക്കിപ്പണിയുമെന്നും കേടുപാടുകൾ പറ്റിയവക്ക് അറ്റകുറ്റപ്പണികൾ നടത്തുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. സ്കൂളുകൾ തുറക്കുന്നതോടെ ക്യാമ്പുകൾ തുടർന്ന് നടത്താൻ അതാതു പ്രദേശങ്ങളിൽ അനുയോജ്യമായ ഹാളുകൾ കണ്ടെത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ എല്ലാവരും അറിഞ്ഞുകാണും എന്നതുകൊണ്ട് അത് വീണ്ടും ആവർത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios