രക്തസമ്മര്‍ദം കൂടിയതാണ് മറഡോണ ചികിത്സ തേടാന്‍ കാരണം
സെന്റ് പീറ്റേഴ്സ്ബെര്ഗ്: ലോകമെങ്ങുമുള്ള അര്ജന്റീനിയന് ആരാധകര്ക്ക് ശുഭവാര്ത്ത. കാത്തിരുന്ന അര്ജന്റീനയുടെ ആവേശ ജയത്തിന് പിന്നാലെ ദുഖം സമ്മാനിച്ച് ചികിത്സ നേടിയ ഇതിഹാസ താരം ഡീഗോ മറഡോണ സുഖമായിരിക്കുന്നു. തന്റെ ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നെെജീരിയക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷം ഡോക്ടര്മാര് തന്നോട് വേദിയില് നിന്ന് പോകാന് പറഞ്ഞിരുന്നു. ക്ഷീണം തോന്നിയതോടെയാണ് ചികിത്സ തേടേണ്ടി വന്നത്.
ആദ്യപകുതിക്ക് ശേഷം പോകാന് അവര് നിര്ദേശിച്ചെങ്കിലും അങ്ങനെ എനിക്ക് എങ്ങനെ പോകാന് പറ്റും. അത്രയും പ്രധാനപ്പെട്ട കളിയായിരുന്നു ഞങ്ങളുടേത്. പിന്തുണച്ചവര്ക്കെല്ലാം നന്ദി... എല്ലാവര്ക്കും ഉമ്മകള്, മറഡോണ കുറിച്ചു. നൈജീരിയ്ക്കെതിരായ മല്സരത്തില് അര്ജന്റീനയ്ക്ക് പിന്തുണയുമായി ഗാലറിയിലെത്തിയ മറഡോണ ആവേശ ഭരിതനായിരുന്നു. ടീമിന്റെ ഗോള് നേട്ടം ആരാധകര്ക്കൊപ്പം അദ്ദേഹം ഏറെ വികാരാധീനനായാണ് മറഡോണ ആഘോഷിച്ചത്. അമ്പത്തേഴുകാരനായ മറഡോണയ്ക്ക് രക്തസമ്മര്ദ്ദം അധികരിക്കുകയായിരുന്നു. നൈജീരിയ്ക്കെതിരായ രണ്ടാം ഗോളിന് പിന്നാലെയാണ് ഇതിഹാസ താരത്തിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
വീഡിയോ കാണാം...
