ചെന്നൈ: തമിഴ് വിപ്ലവകവി ഇന്‍ക്വിലാബ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സിപിഐഎംഎല്‍ അനുഭാവിയായിരുന്ന ഇന്‍ക്വിലാബിന്റെ യഥാര്‍ഥപേര് ഷാഹുല്‍ ഹമീദ് എന്നാണ്.
പെരിയാര്‍ ഇ വി രാമസ്വാമി നായ്‌ക്കരുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഇന്‍ക്വിലാബിനെ വായനക്കാര്‍ ജനങ്ങളുടെ കവി അഥവാ മക്കള്‍ പാവലാര്‍ എന്നാണ് വിളിച്ചു വന്നിരുന്നത്.
നാങ്ക മനുഷങ്കെടാ എന്ന കവിതാസമാഹാരവും തമിഴ് കവി അവ്വൈയെക്കുറിച്ചുള്ള അവ്വൈ എന്ന നാടകവുമുള്‍പ്പടെ ഒട്ടേറെ പുസ്തകങ്ങള്‍ ഇന്‍ക്വിലാബ് എഴുതിയിട്ടുണ്ട്. ഇന്‍ക്വിലാബിന്റെ മരണത്തില്‍ ഡിഎംകെ അദ്ധ്യക്ഷന്‍ കെ കരുണാനിധി അനുശോചിച്ചു.
