Asianet News MalayalamAsianet News Malayalam

മൂന്നാം ലിംഗക്കാരെ കൂടി ഉൾപ്പെടുത്തി റെയില്‍വെ റിസര്‍വേഷന്‍ ഫോം പരിഷ്കരിച്ചു

Now Railways include transgender as third gender in reservation
Author
First Published Nov 27, 2016, 7:23 AM IST

ദില്ലി: ആൺ-പെൺ വിഭാഗത്തിന് ഒപ്പം മൂന്നാം ലിംഗക്കാരെ കൂടി ഉൾപ്പെടുത്തി ടിക്കറ്റ് ഫോമുകൾ റെയിൽ മന്ത്രാലയം പരിഷ്കരിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ ഭിന്നലിംഗക്കാര്‍ക്ക് മൂന്നാം ലിംഗവിഭാഗം എന്ന കോളം പൂരിപ്പിച്ച് നൽകിയാൻ ട്രെയിൻ ടിക്കറ്റ് കിട്ടും. ഭിന്നലിംഗക്കാര്‍ക്ക് ടിക്കറ്റ് നേരിട്ട് വാങ്ങാനും ബുക്ക് ചെയ്യാനും റദ്ദാക്കാനും സൗകര്യമൊരുക്കി റെയിൽമന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ഭിന്നലിംഗക്കാര്‍ക്ക് നിയമാനുസൃതം ട്രെയിൻ യാത്ര ചെയ്യാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ അഭിഭാകൻ ജംഷെദ് അൻസാരിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം റെയിൽമന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് ട്രെയിൻ ടിക്കറ്റിൽ ഭിന്നലിംഗക്കാരേയും ഉൾപ്പെടുത്തി ഉത്തരവിറക്കിയത്. ഭിന്നലിംഗക്കാരെ മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്ന 2014 സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് റെയിൽ മന്ത്രാലയത്തിന്‍റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios