വിമാനത്തില്‍ സഹയാത്രികയ്ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത പ്രവാസി പിടിയില്‍
ദില്ലി: ദില്ലിയിലേക്കുള്ള വിമാനത്തില് സഹയാത്രികയ്ക്ക് മുന്നില് സ്വയംഭോഗം ചെയ്ത പ്രവാസി പിടിയില്. റഷ്യന് പാസ്പോര്ട്ടുള്ള ഇന്ത്യക്കാരനാണ് ഇസ്താബൂളില് നിന്ന് ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം.
സഹയാത്രികയോട് അപമാനിക്കാന് ശ്രമിച്ച യാത്രക്കാരന് വിമാനത്തിലുണ്ടെന്നും പൊലീസ് സഹായം ആവശ്യപ്പെട്ടുമാണ് രാവിലെ ടര്ക്കിഷ് എയര്ലൈന് രാവിലെ ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില് ഇറങ്ങുന്നത്.
ലൈംഗികമായി ഉപദ്രവിക്കാന് ശ്രമിച്ചെന്ന ഇന്ത്യന് യുവതിയുടെ പരാതിയെ തുടര്ന്നായിരുന്നു വിമാനം ദില്ലിയില് ഇറക്കിയത്. യുവതിയുടെ സമീപത്തെ സീറ്റില് ഇരുന്ന ഇയാള് സ്വയഭോഗം ചെയ്യുകയായിരുന്നു. സഹയാത്രിക പരാതിപ്പെട്ടതോടെ വിമാനജീവനക്കാര് ഇയാളെ മാറ്റിയിരുത്തുകയായിരുന്നു. ഇയാളെ ദില്ലി പൊലീസിന് കൈമാറി. ഇയാള്ക്കെതിരെ ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
