മറ്റൊരാള്‍ മുഖ്യമന്ത്രിയാകുന്നത് ഈ ഘട്ടത്തില്‍ ചിന്തിക്കാന്‍ പോലുമാകില്ല. ചരിത്രം കേരളത്തോട് കാണിച്ച കരുണയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളമെന്ന ആശയം അദ്ദേഹത്തോടൊപ്പം സുരക്ഷിതമാണെന്നു എന്‍ എസ് മാധവന്‍ പറയുന്നു

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. വര്‍ഗീയ ധ്രുവീകരണത്തിന്റെ കാലഘട്ടത്തില്‍ കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ മറ്റൊരാളില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

മറ്റൊരാള്‍ മുഖ്യമന്ത്രിയാകുന്നത് ഈ ഘട്ടത്തില്‍ ചിന്തിക്കാന്‍ പോലുമാകില്ല. ചരിത്രം കേരളത്തോട് കാണിച്ച കരുണയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളമെന്ന ആശയം അദ്ദേഹത്തോടൊപ്പം സുരക്ഷിതമാണെന്നു എന്‍ എസ് മാധവന്‍ പറയുന്നു.

Scroll to load tweet…