തിരുവനന്തപുരം: ഗൗരീശപട്ടണത്തെ തന്‍റെ വീടിന് സമീപം മദ്യശാല വരുന്നതിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്ത്. സുധീരന്റെ വീടിന് സമീപം തന്നെ മദ്യശാല പണിയണമെന്ന് എന്‍എസ് മാധവന്‍ ആവശ്യപ്പെട്ടു. വേണമെങ്കില്‍ അദ്ദേഹം വിട് മാറട്ടെയെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഇന്ന് പത്രത്തില്‍ വന്ന വാര്‍ത്താ ക്ലിപ്പിംഗ് സഹിതം ചേര്‍ത്ത് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എന്‍എസ് മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എക്‌സൈസ് നിയമങ്ങളില്‍ വിദ്യാലയങ്ങള്‍ ഉണ്ട്, ആരാധനാലയങ്ങളും ഉണ്ട്. പക്ഷെ സുധീരന്റെ വീടില്ല. അദ്ദേഹം വീട് മാറട്ടെ, ഷോപ്പ് മാറ്റരുത്.