Asianet News MalayalamAsianet News Malayalam

'അവർ നായന്മാർ ആകുമ്പോള്‍ എന്തും ആകാമല്ലോ' ബാലകൃഷ്ണപിള്ളയ്ക്കെതിരെ എൻഎസ്എസ്

ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ എന്‍എഎസ്. ഭരണപക്ഷത്തെ രണ്ട് നേതാക്കളും ഇപ്പോൾ ചേക്കേറിയ നേതാവും എന്‍എസ്എസിനെ രൂക്ഷമായി ആക്രമിക്കുന്നുവെന്നും  എന്‍എസ്എസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.

nss against balakrishna pillai
Author
Kerala, First Published Dec 28, 2018, 12:44 PM IST

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ എന്‍എഎസ്. ഭരണപക്ഷത്തെ രണ്ട് നേതാക്കളും ഇപ്പോൾ ചേക്കേറിയ നേതാവും എന്‍എസ്എസിനെ രൂക്ഷമായി ആക്രമിക്കുന്നുവെന്നും  എന്‍എസ്എസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.

'അവർ നായന്മാർ ആകുന്പോൾ എന്‍എസ്എസിനെതിരെ എന്തും ആകാമല്ലോ'. സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു..

ഈ പരിപ്പൊന്നും എന്‍എസ്എസില്‍ വേവില്ല, സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ച് നിൽക്കും. ആചാര സംരക്ഷണത്തിന്‍റെ കാര്യത്തിൽ നിലപാട് മാറ്റമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് ഒരു മതില് കെട്ടിയാല്‍ നവോത്ഥാനമാകുമോ എന്നും കുറിപ്പില്‍ ചോദിക്കുന്നു. 
 

Follow Us:
Download App:
  • android
  • ios