സവര്‍ണനെന്നും അവര്‍ണനെന്നും ജാതീയ വേര്‍തിരിവുണ്ടാക്കുന്നു എന്നും എന്‍എസ്എസിന്‍റെ വാര്‍ത്താകുറുപ്പില്‍ പറയുന്നു.
ചങ്ങനാശ്ശേരി: ശബരിമല പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും എന്‍എസ്എസ്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കിടയില്‍ ജാതി തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ് ആരോപിച്ചു. സവര്‍ണനെന്നും അവര്‍ണനെന്നും ജാതീയ വേര്‍തിരിവുണ്ടാക്കുന്നു. രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. യുവതീപ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല എന്നും എന്‍എസ്എസിന്‍റെ വാര്‍ത്താകുറുപ്പില്‍ പറയുന്നു.
നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി എന്തു ബന്ധമാണുള്ളതെന്ന് എന്‍എസ്എസ് ചോദിക്കുന്നു. അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവർത്തനങ്ങളിലൂടെ നമ്മുടെ നാട്ടിൽ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങളുടേയും ആശ്വരവിശ്വാസത്തിന്‍റേയും പ്രശ്നമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിൽക്കുന്നത്യ നവോത്ഥാന പ്രവർത്തനങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല.
ഈ വസ്തുത തിരിച്ചറിഞ്ഞ കേസ് ഉത്ഭവിച്ചപ്പോൾ തന്നെ ആ വക കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകാതെ, അതിന് അനുകൂല സത്യവാങ്മൂലം നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും ബന്ദിയാക്കി നിർത്തി, ചോദിച്ചുവാങ്ങിയ ഈ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തിന്‍റെ ഭാഗമാണ് നവോത്ഥാനത്തിന്‍റെ പേരിൽ നടത്തിയ ആ സംഗമവും എന്നു പറഞ്ഞാൽ തെറ്റുണ്ടോ? സർക്കാർ എത്രതന്നെ ശ്രമിച്ചാലും, ഈശ്വരവിശ്വാസികൾക്കിടയിൽ സവർണ്ണ, അവർണ്ണ ചേരിതിരിവോ ജാതിസ്പർദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തിൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റി എന്ന് പറയാതെ വയ്യ എന്നും എന്‍എസ്എസ് വാര്‍ത്താകുറുപ്പില്‍ പറഞ്ഞു.
