Asianet News MalayalamAsianet News Malayalam

എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം; കൊടിമരം തകര്‍ത്തു

കരയോഗത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികൾ തകർത്തു. സംഭവുമായി ബന്ധപ്പെട്ട് കരയോഗ ഭാരവാഹികൾ പൊലീസിൽ പരാതി നല്‍കി. 

nss office karayogam attacked in kollam
Author
Kollam, First Published Nov 10, 2018, 8:50 AM IST

കൊല്ലം: കൊട്ടാരക്കരയിൽ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. പൊലിക്കോട് ശ്രീ മഹാദേവർ വിലാസം കരയോഗത്തിന് നേരെയാണ് ആക്രമണം നടന്നത്. കരയോഗത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികൾ തകർത്തു. സംഭവുമായി ബന്ധപ്പെട്ട് കരയോഗ ഭാരവാഹികൾ പൊലീസിൽ പരാതി നല്‍കി. 

നേരത്തേ തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള എന്‍എസ്എസ് മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആലപ്പുഴയിലെ നൂറനാട്, കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയിലായിരുന്നു‍. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ടായിരുന്നു. കൊടശിനാട് എൻഎസ്എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിരുന്നു.

നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകൾ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. എന്‍എസ്എസ് ഓഫീസിന്‍റെ മുകള്‍ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലായിരുന്നു. അന്നും പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു. എന്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള റീത്തായിരുന്നു വച്ചിരുന്നത്. 
 

Follow Us:
Download App:
  • android
  • ios