പ്രശ്നങ്ങൾക്ക് കാരണം തിരക്കിട്ട് വിധി നടപ്പാക്കാനുള്ള തീരുമാനമെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നും ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പൊലീസ് ഭരണമാണ് ശബരിമലയില്‍ നടക്കുന്നത്. യുദ്ധസമാനമായ രീതിയിൽ പൊലീസിനെ വിന്യസിച്ചു. പ്രശ്നങ്ങൾക്ക് കാരണം തിരക്കിട്ട് വിധി നടപ്പാക്കാനുള്ള തീരുമാനമെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കെ സുരേന്ദ്രന്‍റെ അറസ്റ്റ്.