വീട്ടമ്മമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി; വീഡിയോ എഡിറ്റര്‍ ഒളിവില്‍

First Published 28, Mar 2018, 5:52 PM IST
Nude trap against house wives
Highlights
  • അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു
  • വീട്ടമ്മമാര്‍ ആശങ്കയില്‍
  • മോര്‍ഫിംഗ് നടത്തിയത് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍

വിവാഹ ചടങ്ങിൽ പങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച വീഡിയോ എഡിറ്റര്‍ ഒളിവില്‍. കോഴിക്കോട് വടകരയില്‍ ഒരു കൂട്ടം വീട്ടമ്മമാര്‍ പരാതി നല്‍കിയതോടെ  ഫോട്ടോഗ്രാഫറും, വീഡിയോ എഡിറ്ററും സ്റ്റുഡിയോ ഉടമയും മുങ്ങി.

വൈക്കിലശേരിയിലും പരിസരങ്ങളിലുമുള്ള വീട്ടമ്മാരുടെ അശ്ലീല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍  പ്രദേശത്ത് നടന്ന വിവാഹങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയത്താണെന്ന് മനസിലായി. ഇതിന് പിന്നാലെ വടകരയിലെ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്റര്‍ ബിബീഷ്, ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവര്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രദേശത്തെ നിരവധി സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്റ്റുഡിയോയില്‍ നടത്തിയ റെയ്ഡിയില്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍ പിടിച്ചെടുത്തു. പ്രതികളെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പരാതി ഇത്രത്തോളം ഗൗരവമുള്ളതായിട്ടും വനിതാ സിഐ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.


 

loader