കുറ്റാരോപിതനായ ബിഷപ്പിന്‍റെ വൈദ്യപരിശോധനയെക്കുറിച്ച് കോടതി ചോദിക്കാത്തതെന്താണ്. എന്തോ ഒന്ന് അവിടെ സംഭവിച്ചതായി സംശയിക്കുന്നു. നിസാര വൈരുദ്ധ്യങ്ങളെ അന്വേഷണ സംഘം പെരുപ്പിച്ച് കാട്ടുകയാണെന്നും സഹോദരന്‍.

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പിന്‍റെ വൈദ്യപരിശോധനയെക്കുറിച്ച് കോടതി ചോദിക്കാത്തതെന്തെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പ്രധാനപ്പെട്ട രേഖകളെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ടുമെന്നാണ് ഹര്‍ജികള്‍ പരിഗണിക്കവേ ഹൈക്കോടതി ഉത്തരവ്. ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ലെന്ന ഹർജിക്കാരുടെ ചോദ്യത്തിന് അറസ്റ്റാണോ പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതാണോ പ്രധാനമെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലയൊണ് ന്യൂസ് അവറില്‍ കന്യാസ്ത്രീയുടെ സഹോദരന്‍റെ പ്രതികരണം.

കുറ്റാരോപിതനായ ബിഷപ്പിന്‍റെ വൈദ്യപരിശോധനയെക്കുറിച്ച് കോടതി ചോദിക്കാത്തതെന്താണ്. എന്തോ ഒന്ന് അവിടെ സംഭവിച്ചതായി സംശയിക്കുന്നു. നിസാര വൈരുദ്ധ്യങ്ങളെ അന്വേഷണ സംഘം പെരുപ്പിച്ച് കാട്ടുകയാണ്. പരാതിക്കാരിയുടെയും പ്രതികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ എന്തെന്ന് പൊലീസ് വ്യക്തമാക്കുന്നില്ലെന്നും വൈദികനായ സഹോദരന്‍ ന്യൂസ് അവറില്‍ പറഞ്ഞു.