ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു. രണ്ടുതവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമമെന്നും കത്തിലുണ്ട്.  

തിരുവനന്തപുരം:ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച പരാതിയുടെ പകര്‍പ്പ് പുറത്ത്. ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു. രണ്ടുതവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമമെന്നും കത്തിലുണ്ട്. 

അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗ പരാതിയിൽ അന്വേഷണത്തിന് കേരള പൊലീസ് പഞ്ചാബ് പൊലീസിന്‍റെ സഹായം തേടി. ബിഷപ്പിനെ ചോദ്യം ചെയ്യാനായി ജലന്ധറിലേയ്ക്ക് ഉടൻ എത്തുമെന്ന് ജലന്ധര്‍ സിറ്റി പൊലീസ് കമ്മിഷണറെ അന്വേഷണ സംഘം അറിയിച്ചു. ബിഷപ്പിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി കന്യാസ്ത്രീക്കും സഹോദരനുമെതിരെ നേരത്തെ നല്‍കിയ പരാതി കഴമ്പില്ലെന്ന് കണ്ട് ജലന്ധര്‍ പൊലീസ് തള്ളിയെന്നും വ്യക്തമായി.