നീതി തേടി വത്തിക്കാൻ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്. ഉന്നതബന്ധങ്ങളുപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അപകടപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീ ആരോപിക്കുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കിൽ സഭയുടെ വിശ്വാസ്യത നഷ്ടമാകുമെന്നും  സഭാ മേലധ്യക്ഷൻമാർക്കയച്ച കത്തിൽ പറയുന്നു. 

കൊച്ചി: നീതി തേടി വത്തിക്കാൻ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്. ഉന്നതബന്ധങ്ങളുപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അപകടപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീ ആരോപിക്കുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കിൽ സഭയുടെ വിശ്വാസ്യത നഷ്ടമാകുമെന്നും സഭാ മേലധ്യക്ഷൻമാർക്കയച്ച കത്തിൽ പറയുന്നു.

ബിഷപ്പിന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വശപ്പെടാതിരുന്നതിനെ തുടര്‍ന്ന് പകപോക്കല്‍ നടപടി പല തവണ നേരിടേണ്ടി വന്നിരുന്നു. എന്നോടും സഭയിലെ മറ്റു പല കന്യാസ്ത്രീകളോടും കഴുകന്‍ കണ്ണുകള്‍ വച്ചായിരുന്നു ബിഷപ്പ് പെരുമാറിയിരുന്നത്. ബലഹീനതകളെ പരമാവധി മുതലെടുത്തായിരുന്നു ബിഷപ്പിന്റെ സംസാരമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ത്തലിനെ അധികാരസ്ഥാനത്ത് നിന്നും നീക്കണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടതായി കത്തിൽ കന്യാസ്ത്രീ പറയുന്നു. ഫ്രാങ്കോമുളയ്ക്കലിന് കഴുകൻ കണ്ണുകളാണെന്ന് വത്തിക്കാൻ സ്ഥാനപതിക്ക് പുറമേ രാജ്യത്തെ എല്ലാ ക്രൈസ്തവമതമേലധ്യക്ഷൻമാർക്കും ബിഷപ്പുമാർക്കുമയച്ച കത്തിൽ ആരോപിക്കുന്നു. 

യുവകന്യാസ്ത്രീകളെ അധികാരം ഉപയോഗിച്ച് വേട്ടയാടുന്നു. 2017ൽ ഒരു കന്യാസ്ത്രീയുമായി ബിഷപ്പിനുള്ള വഴിവിട്ടബന്ധം സഭ കണ്ടെത്തിയിരുന്നു. അന്ന് കന്യാസ്ത്രീയെ പുറത്താക്കാനുള്ള ശ്രമം ബിഷപ്പിടപെട്ട് തടഞ്ഞു. തന്റ പരാതി സംശയത്തോടെയാണ് പലരും കാണുന്നുത 13 പ്രാവശ്യം പിഡിപ്പിക്കപ്പെട്ടിട്ടും എന്ത് കൊണ്ട് പരാതി വൈകിയെന്നാണ് ചോദ്യം പേടിയും മാനക്കേടും കാരണമണമാണ് പരാതി വൈകിയത്. കുടുംബത്തെയും സന്യാസിസമൂഹത്തെയും ഇല്ലാതാക്കുമെന്ന പേടിയുമുണ്ടായിരുന്നു.

കത്തോലിക്കാ,സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണന. തന്നെപ്പോലെ പല കന്യാസ്ത്രീമാരും പീഡനമനുഭവിക്കുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. കന്യാസ്ത്രിയുടെ പരാതിയെ സമരത്തെയും സഭ തള്ളിയതിന് പിന്നാലെയാണ് ഈ കത്ത്.