രാവിലെ 11 മണിമുതലാണ് സഹോദരി അനിശ്ചിതകാല സമരം ആരംഭിച്ചത്. സര്‍ക്കാകരില്‍ നിന്നും സഭയില്‍ നിന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും കോടതി മാത്രമാണ് പ്രതീക്ഷയെന്നും സഹോദരി പറഞ്ഞു.

കൊച്ചി:സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീയുടെ സഹോദരി. രാവിലെ 11 മണിമുതലാണ് സഹോദരി അനിശ്ചിതകാല സമരം ആരംഭിച്ചത്. സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും കോടതി മാത്രമാണ് പ്രതീക്ഷയെന്നും സഹോദരി പറഞ്ഞു. ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. 

ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് പി ഗീതയും നിരാഹാരം അനുഷ്ടിക്കുന്നുണ്ട്. ബിഷപ്പിന്‍റെ അറസ്റ്റ് ഉണ്ടാകുംവരെ നിരാഹാരം തുടരാണ് തീരുമാനം. നിലവിൽ ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളായ സ്റ്റീഫൻ മാത്യു, അലോഷ്യ ജോസഫ് എന്നിവർ നിരാഹാരത്തിലാണ്. നാളെയും മറ്റന്നാളുമായി കൂടുതൽ സ്ത്രീകളും നിരാഹാരസമരത്തിലേക്ക് കടക്കും.