'പാവപ്പെട്ട കന്യാസ്ത്രീമാര്‍ നീതിക്ക് വേണ്ടി ഒടുവില്‍ തെരുവിലിറങ്ങേണ്ടി വന്നു. ഈ സമരപ്പന്തലില്‍ അവരോടൊപ്പം ക്രിസ്തുദേവന്‍ തന്നെയാണ് ഉണ്ടായിരുന്നത്. പരമകാരുണികനായ ദൈവത്തിന് നന്ദി പറയുകയാണ്' 

കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതോടെ കൊച്ചിയില്‍ കന്യാസ്ത്രീമാര്‍ നടത്തിയ സമരം വിജയം കണ്ടിരിക്കുകയാണ്. 'കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയം' എന്നാണ് അറസ്റ്റിനെ സമരസമിതി വിശേഷിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'പാവപ്പെട്ട കന്യാസ്ത്രീമാര്‍ നീതിക്ക് വേണ്ടി ഒടുവില്‍ തെരുവിലിറങ്ങേണ്ടി വന്നു. ഈ സമരപ്പന്തലില്‍ അവരോടൊപ്പം ക്രിസ്തുദേവന്‍ തന്നെയാണ് ഉണ്ടായിരുന്നത്. പരമകാരുണികനായ ദൈവത്തിന് നന്ദി പറയുകയാണ്. അതോടൊപ്പം തന്നെ ഇത് ക്രിസ്തീയ വിശ്വാസികള്‍ മാത്രമല്ല, കേരള സമൂഹം ഒന്നാകെ ഏറ്റെടുത്ത സമരമാണ്, കേരളത്തില്‍ നീതിബോധം നശിക്കാത്ത ജനങ്ങള്‍ ഉണ്ട് എന്നതിന്റെ പ്രതികരണമാണ് ഈ അറസ്റ്റ്. ഇതിനെ പൂര്‍ണ്ണമായ ഒരു വിജയമായി പ്രഖ്യാപിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല, ആദ്യത്തെ പടി മാത്രമേ കയറിയിട്ടുള്ളൂ, ഇനിയും പടികള്‍ കയറാനുണ്ട്. അതുകൊണ്ട് സമരസമിതി ഈ അറസ്റ്റോടുകൂടി സമരം നിര്‍ത്തിപ്പോകുമെന്നില്ല, കന്യാസ്ത്രീ അമ്മമാര്‍ക്ക് നീതി നടപ്പാക്കും വരെ സമരം തുടരും'- സമരസമിതി പ്രതിനിധി ഇന്ദുലേഖ പ്രതികരിച്ചു.