കത്തോലിക്കാ സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണനയെന്ന് ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീ. ഫ്രാങ്കോ മുളയ്ക്കൽ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാർക്കും അയച്ച കത്തിൽ ആരോപിച്ചു. 


കൊച്ചി: കത്തോലിക്കാ സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണനയെന്ന് ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീ. ഫ്രാങ്കോ മുളയ്ക്കൽ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാർക്കും അയച്ച കത്തിൽ ആരോപിച്ചു. 

ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു. പരാതി നൽകിയ ശേഷവും ദുരനുഭവങ്ങളാണുണ്ടായത് എന്ന് കന്യാസ്ത്രീ കത്തില്‍ വിശദമാക്കി. അതേസമയം സഹോദരിക്ക് നീതി കിട്ടുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അവർ അറിയിച്ചു. 


ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിച്ചെന്ന് ആരോപണം.സംസ്ഥാന സർക്കാരിൽ നിന്ന് നീതികിട്ടിയില്ലെന്ന് സീതാറാം യെച്ചൂരിക്ക് പരാതി നൽകി