ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരുമായി ഇന്ന് തൊഴില്‍ മന്ത്രി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമായും വൈകിട്ട് നാലിന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായാണ് ചര്‍ച്ച . നഴ്സുമാര്‍ ജോലി ബഹിഷ്കരിച്ചുള്ള സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിതല ചര്‍ച്ച. നഴ്സുമാരുടെ ആവശ്യങ്ങള്‍ നേരിട്ടറിയുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം . എന്നാല്‍ വേതന വര്‍ധനയിലടക്കം അന്തിമ തീരുമാനം ഇന്നുണ്ടാകാനിടയില്ല.