കൊച്ചി: കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ ചേരും. അടുത്ത മാസം അഞ്ചാം തീയതി മുതല്‍ നഴ്‌സുമാര്‍ അനിശ്ചകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം. സമരം ആരോഗ്യമേഖലയെ ബാധിക്കുമെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍െപ്പടുത്തും.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടേക്കും. അനിശ്ചിത കാല സമരത്തിനെതിരെ കോടതിയെ സമീപിക്കണോ എന്ന കാര്യവും എക്‌സിക്യൂട്ടിവ് യോഗം തീരുമാനിക്കും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരവും യോഗത്തില്‍ ചര്‍ച്ചയാകും. കെവിഎം ആശുപത്രി മാനേജ്‌മെന്റിന് സംഘടന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
