തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക സമരം തുടങ്ങുന്നു. നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും. മിനിമം വേതനം 20,000 രൂപ എന്ന കണക്കിൽ സർക്കാർ പ്രഖ്യാപിച്ച കരട് വിജ്ഞാപനം എത്രയും വേഗം ഉത്തരവായി ഇറക്കണമെന്നാണ് ആവശ്യം. മിനിമം വേതന കമ്മറ്റിയുടെ തീരുമാനം വൈകുന്നത് മാനേജ്മെനന്റുകളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.