ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദേശത്ത് മികച്ച ശമ്പളത്തില്‍ സ്റ്റാഫ് നഴ്‌സ് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ട 120 പേരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ള യുവതീയുവാക്കളാണ്. ഫിന്‍ലാന്റിലേക്ക് വന്‍ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയതുള്ള പരസ്യം കണ്ടാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷിച്ചത്. ഇവരെ കഴിഞ്ഞ ഏപ്രിലില്‍ മുംബൈ ഖാര്‍ വെസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഹീലിയസ് ടൂര്‍സ് ആന്റ് ട്രാവല്‍സ് അഭിമുഖത്തിന് വിളിക്കുകയായിരുന്നു. 

തിരഞ്ഞെടുത്തവരില്‍ നിന്ന് മൂന്ന് ലക്ഷംവീതം കൈപ്പറ്റിയ ശേഷമാണ് ഏജന്റ് രാഹുല്‍ പട്ടേല്‍ ഉള്‍ടെയുള്ളവര്‍ ഒളിവില്‍ പോയത്. ഒരാഴ്ചയായി ഏജന്‍സി തുറക്കുന്നില്ല. ഞങ്ങളുടെ അന്വേഷണത്തിലും ഈ കമ്പനി വ്യാജമാണെന്നാണ് മനസിലാക്കാനായത്. ഉദ്യോഗാര്‍ത്ഥികള്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ്.