ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: നഴ്സുമാരുടെ സമരം തീര്‍ക്കാന്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇതുസംന്ധിച്ച് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാര്‍ച്ച് ആറുമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ നഴ്സുമാരും കൂട്ട അവധിയില്‍ പ്രവേശിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. നഴ്സുമാർ സമരം ചെയ്യുന്നത് വിലക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

സമരവിലക്ക് നീക്കാനുള്ള ഹർജി അഞ്ചിനുകോടതി പരിഗണിക്കും. കേരളത്തിലെ 62,000 നഴ്സുമാർ നാളെ അവധി അപേക്ഷ നൽകുമെന്നു യുഎൻഎ ചെയർമാൻ ജാസ്മിൻ ഷാ പ്രഖ്യാപിച്ചു.നഴ്സുമാരുമായി സർക്കാർ നാളെ ചർച്ച നടത്തും. രാവിലെ 11ന് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ സംഘടനാപ്രതിനിധികളുമായാണു ചർച്ച.