സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ വിവിധ ജില്ലകളില്‍ കൂടുതല്‍ നഴ്‌സുമാര്‍ സമരരംഗത്തേക്ക് വരുന്നു. പാലക്കാട് സഹകരണ ആശുപത്രിയിലെ നഴ്സുമാരുടെ സമരപന്തലിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് നഴ്സുമാർ. എൻ്റെ ശമ്പളം വെറും 3000 രൂപയാണ്. എന്തിനാണ് ജോലിക്ക് പോകുന്നതെന്നാണ് വീട്ടുകാർ ചോദിക്കുന്നത്. ശമ്പളം മുഴുവൻ വീട്ടിൽ കൊണ്ടുത്തുകഴിഞ്ഞാൽ പൈസക്ക് വേണ്ടി വീട്ടിൽ വീണ്ടും ചോദിക്കേണ്ട ഗതികേടുണ്ടെന്നാണ് ഒരു നഴ്സ് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്. അവിടെ രണ്ടര വർഷം മുതൽ മൂന്നര വർഷം ആയിട്ടും ശമ്പളം 3000-3500 രൂപ. 22 വർഷത്തെ സേവനത്തിന് ശമ്പളം 8500 രൂപ മാത്രമാണ്.. കൂടുതല്‍പേര്‍ രംഗത്തുവരുന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടനകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

3000 രൂപ മാത്രം ശമ്പളം വാങ്ങുന്ന നഴ്‌സിന്‍റെ ഹൃദയനിര്‍ഭരമായ പ്രതികരണം കാണാം...