നഴ്സിംഗ് റിക്രൂട്ട്മെന്‍റ് കേസ് പ്രധാന പ്രതി ഉതുപ്പ് വർഗീസ് പിടിയില്‍

കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വർഗീസ് പിടിയില്‍. എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റാണ് ഉതുപ്പ് വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നേരത്തേ സിബിഐ ഉതുപ്പ് വര്‍ഗ്ഗീസിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആസ്​പത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലായിരുന്നു ഉതുപ്പ് വര്‍ഗീസ് ആദ്യം തട്ടിപ്പ് നടത്തിയത്. കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് മാത്യുവിനെ ഒന്നാം പ്രതിയാക്കി സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കൊച്ചിയിലെ 'അല്‍ സറാഫ' എന്ന ഏജന്‍സി വഴി നടത്തിയ റിക്രൂട്ട്‌മെന്റില്‍ ഉതുപ്പ് വര്‍ഗീസ് 300 കോടി രൂപ തട്ടിയെടുത്തെന്നാണ് സിബിഐയുടെ കേസ്. കേസെടുത്തതിനു പിന്നാലെ അബുദാബിയിലേക്ക് കടന്ന ഉതുപ്പ് വര്‍ഗീസിനെ ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്തിരുന്നു.