നഴ്സിംഗ്‌ റിക്രൂട്ട്മെന്‍റ്; കുവൈത്ത്‌ ആരോഗ്യമന്ത്രാലയവുമായി ഇന്ത്യ ചർച്ച നടത്തി

First Published 12, Apr 2018, 1:44 AM IST
Nursing Recrutement Kuwait
Highlights
  • നഴ്സിംഗ്‌ റിക്രൂട്ട്മെന്‍റ്
  • കുവൈത്ത്‌ ആരോഗ്യമന്ത്രാലയവുമായി ഇന്ത്യ ചർച്ച നടത്തി

നഴ്സിംഗ്‌ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട്‌ ഇന്ത്യൻ എംബസിയുടേയും നോർക്കയുടെയും പ്രതിനിധികൾ കുവൈത്ത്‌ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ചർച്ച ആശാവഹമായിരുന്നുവെന്ന് നോർക്ക റിക്രൂട്ട്‌മന്റ്‌ മേനേജർ അജിത്‌ കാളശേരി പറഞ്ഞു.

ഏജന്റുമാരെ തീർത്തും ഒഴിവാക്കി കൊണ്ട്‌ നേരിട്ടുള്ള റിക്രൂട്‌മന്റ്‌ എന്ന ആശയമാണു നോർക്ക, ഇന്ത്യൻ എംബസി പ്രതിനിധികൾ കുവൈത്ത് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ത്ഥരുമായി ഇന്ന് നടത്തിയ ചർച്ചയിൽ മുന്നോട്ട്‌ വെച്ചത്‌. എന്നാൽ  ആരോഗ്യമന്ത്രാലയത്തിന്റെ നിലവിലെ റിക്രൂട്ട്‌മന്റ്‌ രീതികളിൽ നിന്നും വ്യത്യസ്ഥമായതിനാൽ ഇക്കാര്യത്തിൽ മന്ത്രി തലത്തിലുള്ള ചർച്ചകൾ അനിവാര്യമാണെന്ന നിലപാടാണു മന്ത്രാലയം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി മാജിദ അൽ ഖത്താൻ അറിയിച്ചത്‌.തുടർ നടപടികളിലൂടെ ഇക്കാര്യം സാധ്യമാകുമെന്ന പ്രതീക്ഷയും കുവൈത്ത്‌ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ത്ഥർ പ്രകടിപ്പിച്ചു.

നിലവിൽ നർസ്സുമാർക്ക്‌ പുറമേ ഡൊക്റ്റർമ്മാർ, പാരാ മെഡിക്കൽ സ്റ്റാഫ്‌ അടക്കം ആയിരത്തിലധികം ഒഴിവുകൾ ഉള്ളതായും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നോർക്ക, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു.ഇന്ത്യൻ എംബസി തൊഴിൽ സെക്രട്ടറി യു.എസ്‌.സിബി.,നോർക്ക റിക്രൂട്ട്‌മന്റ്‌ മേനേജർ അജിത്‌ കാള ശ്ശേരി, നോർക്ക ക്ഷേമ നിധി ബോർഡ്‌ അംഗം എൻ. അജിത്‌ കുമാർ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്‌. ഇന്ത്യൻ സ്ഥാനപതി ജീവ സാഗറുമായി കൂടി ക്കാഴ്ച നടത്തി.ഇരു ചർച്ചകളും ആശാ വഹമായിരുന്നുവെന്ന് നോർക്ക റിക്രൂട്ട്‌മന്റ്‌ മേനേജർ അജിത്‌ കാളശേരി അറിയിച്ചു.

loader