ലണ്ടന്‍: നൂട്ടെല്ലക്കായി തിക്കും തിരക്കും കൂട്ടി ഫ്രാന്‍സിലെ ചോക്ലേറ്റ് ക്രീം പ്രേമികള്‍. വളരെ ചെറിയ വിലയ്ക്ക് നൂട്ടെല്ലാം സ്വന്തമാക്കാന്‍ കഴിയും എന്നതാണ് ഇപ്പോഴുള്ള ഈ ഉന്തിനും തള്ളിനും പിന്നില്‍.
360 രൂപ വിലയാണ് നൂട്ടെല്ലയുടെ ഒരു ബോട്ടിലിന്. എന്നാല്‍ ഡിസ്കൗണ്ട് നിരക്കില്‍ 110 രൂപയ്ക്ക് നൂട്ടെല്ല ഇപ്പോള്‍ സ്വന്തമാക്കാം. കുറഞ്ഞ വിലക്ക് നൂട്ടെല്ല ലഭ്യമായതോടെ ഇതിനായി ഉപഭോക്താക്കള്‍ ഇടിച്ച് കയറുകയാണ്. 70 ശതമാനത്തോളം ഡിസ്കൗണ്ട് നല്‍കിയാണ് നൂട്ടെല്ല സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്.
നൂട്ടെല്ലക്ക് ഡിസ്കൗണ്ട് എന്ന വാര്‍ത്ത പുറത്ത് വന്നതോടെ 15 മിനിറ്റ്കൊണ്ട് പല സൂപ്പര്‍മാര്‍ക്കറ്റുകളിലേയും സ്റ്റോക്കുകള്‍ പൂര്‍ണ്ണമായി തീര്‍ന്നു. നൂട്ടല്ലെക്ക് വേണ്ടി ഉന്തും തള്ളും തുടങ്ങിയതോടെ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും പൊലീസിന് ഇടപെടണ്ട സാഹചര്യം വരെ വന്നു.
Serieux ??!! Tout ça pour du Nutella ?! 😮 #Emeute#Nutellapic.twitter.com/UoNTmK78eE
— •KENNY LE BON• (@kennyLebon) January 25, 2018
