പ്രതിപക്ഷം സര്‍ക്കാരിന് വഴങ്ങിക്കൊടുക്കുന്നു അഴിമതിയുണ്ടെന്നും എംഎല്‍എ
കണ്ണൂർ: കരുണ മെഡിക്കല് കോളേജ് വിഷയത്തില് പ്രശ്നങ്ങള് വഷളാക്കിയത് സര്ക്കാരിന്റെ പിടിപ്പുകേടെന്ന് ഒ. രാജഗോപാല് എംല്എ. അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കുട്ടികളാണ്. കോടതിയെ വെല്ലുവിളിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. എല്ലാത്തിനും വഴങ്ങിക്കൊടുക്കുന്ന ഒരു പ്രതിപക്ഷം ഉള്ളതുകൊണ്ട് എന്തും ചെയ്യാം എന്ന നിലപാട് ശരിയല്ലെന്നും രാജഗോപാല് പറഞ്ഞു.
കരുണ മെഡിക്കല് കോളേജ് വിഷയത്തില് തുറന്ന ചർച്ചയാണ് വേണ്ടിയിരുന്നത്. കുട്ടികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാനുള്ള ശ്രമം നടത്തണമായിരുന്നു. അതിനു പകരം ഭൂരിപക്ഷം ഉള്ളത് കൊണ്ട് എന്തും ചെയ്യാം എന്ന നിലപാടിന് കിട്ടിയ തിരിച്ചടിയാണിത്. സര്ക്കാര് നീക്കത്തിന് പിന്നിൽ അഴിമതി ഉണ്ടെന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാൻ ആവില്ലെന്നും ഒ.രാജഗോപാൽ പറഞ്ഞു.
