ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി നിർവഹിച്ചത് ഭരണഘടനാപരമായ ചുമതലയാണെന്ന് ഒ.രാജഗോപാൽ എംഎൽഎ. എന്നാൽ ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് സ്ത്രീകൾ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് പമ്പ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി നിർവഹിച്ചത് ഭരണഘടനാപരമായ ചുമതലയാണെന്ന് ഒ.രാജഗോപാൽ എംഎൽഎ. എന്നാൽ ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് സ്ത്രീകൾ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് പമ്പ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിന്യായം മുഴുവൻ പഠിച്ചതിന് ശേഷം രണ്ട് ദിവസത്തിനകം പാർട്ടി പ്രസിഡന്‍റ് മറുപടി പറയുമെന്നും ഒ.രാജഗോപാൽ അറിയിച്ചു. പാ‍ർട്ടിയാണ് ഇക്കാര്യത്തിൽ ആദ്യം മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻ പിള്ളക്ക് ശബരിമലയിൽ സ്ത്രീകളെ അനുവദിക്കുന്നതിനോട് അനുകൂല നിലപാടല്ല. 

അതേസമയം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ അനുവദിക്കണമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍റെ നിലപാട്. അയ്യപ്പൻ സ്ത്രീ വിരോധിയല്ലെന്നും ആർത്തവം പ്രകൃതി നിയമമാണെന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നും സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസിനും ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണം എന്നാണ് അഭിപ്രായം. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ ഔദ്യോഗിക അഭിപ്രായം എന്താകുമെന്ന സംസ്ഥാന പ്രസി‍ഡന്റ് ശ്രീധരൻ പിള്ളയുടെ അഭിപ്രായം നിർണ്ണായകമാകുക.