കരുണ ബില്ല് പാസാക്കിയ നടപടി സർക്കാരിന്റെ കള്ളക്കളിയെന്ന് ഒ രാജഗോപാൽ

First Published 6, Apr 2018, 10:38 AM IST
O rajagopal on Karuna Medical college bill
Highlights
  • കരുണ ബില്ല് പാസാക്കിയ നടപടി സർക്കാരിന്റെ കള്ളക്കളിയെന്ന് ഓ രാജഗോപാൽ 

തിരുവനന്തപുരം: ബില്ല് പാസ്സാക്കിയ നടപടി സർക്കാരിന്റെ കള്ളക്കളിയെന്ന് ഓ.രാജഗോപാൽ എംഎൽഎ. പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ബില്ല് പാസാക്കിയത് സർക്കാരിന്റെ ധാർഷ്ട്യമാണ് വ്യക്തമാക്കുന്നത്.

കുമ്മനത്തിന്റെ ആദ്യ നിലപാടിനെ കുറിച്ച് അറിയില്ല. പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് കൊടുത്തതിനു ശേഷം ബില്ലിനെ കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തിട്ടില്ല. ബില്ല് പാസാക്കുന്ന വേളയിൽ പങ്കെടുക്കാതിരുന്നത് പൊതുചടങ്ങുകളിൽ പങ്കെടുത്തത് മൂലമാണ്. മനേജ്‌മെന്റുകളെ സംരക്ഷിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

loader