ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഹിരോഷിമ സന്ദർശിക്കും; അധികാരത്തിലിരിക്കെ ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്‍റാണ് ഒബാമ. മെയ് അവസാനവാരമാണ് സന്ദർശനം. എന്നാൽ രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബോംബാക്രമണങ്ങളെക്കുറിച്ച് സന്ദർശനത്തിനിടെ മാപ്പ് പറയില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 1945 ഓഗസ്റ്റ് ആറിനുണ്ടായ ആക്രമണത്തിൽ രണ്ട് ലക്ഷത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.