വാഷിങ്ടണ്‍: അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലാണ് കൂടിക്കാഴ്ച. അധികാര കൈമാറ്റം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇരുവരുടെയും കൂടിക്കാഴ്ച. ട്രംപുമായുള്ള കൂടിക്കാഴ്ച്ച മികച്ചതായിരുന്നെന്ന് ഒബാമ അറിയിച്ചു. വിദേശ ആഭ്യന്തര നയങ്ങള്‍ ചര്‍ച്ചയായെന്നും ഒബാമ പറഞ്ഞു. ഒബാമയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് നിയുക്ത പ്രസിഡന്റേ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.