ശബരിമലയിലെ ഭക്തരുടെ സൗകര്യങ്ങൾ വിലയിരുത്താനെത്തിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സന്നിധാനത്തെ സൗകര്യങ്ങള്‍ വിലയിരുത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സന്നിധാനം: ശബരിമലയിലെ ഭക്തരുടെ സൗകര്യങ്ങൾ വിലയിരുത്താനെത്തിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സന്നിധാനത്തെ സൗകര്യങ്ങള്‍ വിലയിരുത്തും. ശബരിമല വിഷയത്തിൽ മേൽനോട്ടത്തിനായാണ് ഹൈക്കോടതി മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചത്.

രാത്രി പമ്പയിലാണ് ജസ്റ്റിസ് പി ആര്‍ രാമനും ജസ്റ്റിസ് സിരിജഗനും തങ്ങിയത്. സമിതിയിലെ മറ്റൊരു അംഗമായ ഡിജിപി എ ഹേമചന്ദ്രൻ രാത്രി തന്നെ സന്നിധാനത്ത് എത്തി. സന്നിധാനത്തെ സൗകര്യങ്ങളും വിലയിരുത്തി വരുത്തേണ്ട മാറ്റങ്ങളും ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ സംബന്ധിച്ചും സർക്കാരിനും ദേവസ്വം ബോർഡിനും നിർദ്ദേശങ്ങൾ നൽകും. 

ഇന്നലെ പമ്പയിൽ ആണ് സംഘം സന്ദര്‍ശനം നടത്തിയത്. മുപ്പത് ശുചിമുറികൾക്കൂടി അടിയന്തരമായി ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ച സംഘം ത്രിവേണിയിലെ ബസ് പാർക്കിംങ് കൂടുതൽ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും പറഞ്ഞു.