തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ ഉന്നതതല അവലോകന യോഗം ഇന്ന്. സംസ്ഥാന പ്രതിനിധികളുമായാണ് കൂടിക്കാഴ്ച. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് യോഗം. 12 മണിക്ക് നടക്കുന്ന യോഗത്തിൽ റവന്യുമന്ത്രിയും ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. 3 സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. മരിച്ചവര്‍ക്കും കാണാതായവര്‍ക്കും പുറമെ ഓഖി തീരദേശ മേഖലയിലുണ്ടാക്കിയ സമഗ്ര നാശനഷ്ടങ്ങളാണ് സംഘം വിലയിരുത്തുന്നത്. അടിയന്തര സഹായമായി ആവശ്യപ്പെട്ട 422കോടിയിൽ 133 കോടിയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്.
ഓഖി: കേന്ദ്രസംഘത്തിന്റെ അവലോകനയോഗം ഇന്ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
