കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്നാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത് . വൈകുന്നേരം അഞ്ചുമണിയോടെ മൃതദേഹങ്ങള്‍ ബേപ്പൂരിലെത്തിക്കും . ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി .