കൊച്ചി: ഓഖി ദുരന്തത്തിൽ പെട്ടു കാണാതായ 10 പേരുമായി മൽസ്യബന്ധന ബോട്ട് തോപ്പുംപടിയിൽ എത്തി. ബോട്ട് കേടായതിനെ തുടർന്ന് കടലിൽ ബോട്ടിൽ ഒഴുകി നടക്കുകയായിരുന്ന ഓഷ്യൻ ഹണ്ടർ എന്ന ബോട്ടാണ് തീരത്ത് എത്തിയത്. 42 ദിവസം മുൻപ് കടലിൽ പോയ ബോട്ടാണ് ഓഷ്യൻ ഹണ്ടർ. കൊച്ചി തീരത്ത് നിന്ന് ഏകദേശം അഞ്ഞൂറ് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ബോട്ട് ഓഖി ചുഴലിക്കാറ്റില്‍ പെട്ടത്. തങ്ങള്‍ക്കൊപ്പം കൂടുതല്‍ ബോട്ടുകള്‍ തിരികെയെത്താനുണ്ടെന്നാണ് ഇവരുടെ പ്രതികരണം. തമിഴ്നാട്, അസം സ്വദേശികളാണ് രക്ഷപെട്ടവരില്‍ ഭൂരിഭാഗം പേരും. ഓഷ്യൻ ഹണ്ടറിൽ എത്തിയ അസം സ്വദേശികൾ ജോതു ദാസ്, അഞ്ജൻ ദാസ് തമിഴ്നാട് സ്വദേശികൾ ജോനാൽഡ്, ജോവിറ്റ്, റോവിൻ, അന്തോണി, പത്രോസ്, പ്രദീപ്, ഡിറ്റു, വിനോദ് എന്നിവരാണ്.

Add Asianetnews as a Preferred SourcegooglePreferred