ദില്ലി: ഓഖിയില്‍ ചേരിതിരിഞ്ഞ് കേരള എംപിമാര്‍. എല്‍ഡിഎഫ്, യുഡിഎഫ് എം പിമാര്‍ ചേരി തിരിഞ്ഞ് പ്രധാനമന്ത്രിയെ കണ്ടു. ഓഖി ദുരിതബാധിതർക്ക് കേന്ദ്ര സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എം പിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. ആവശ്യങ്ങള്‍ കൃത്യമായി അറിയിക്കാനും ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച പ്രധാനമന്ത്രിയെ അറിയിക്കാന്‍ ആയിരുന്നു സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് എം പിമാര്‍ പ്രതികരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് എംപിമാര്‍ സന്ദര്‍ശന വിവരം അറിയിച്ചില്ലെന്നാണ് എല്‍ഡിഎഫ് എംപിമാരുടെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred