തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ കോടതിയിലേക്ക്. ഈ കാര്യം ചൂണ്ടിക്കാട്ടി ലത്തീന്‍ സഭ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ നീക്കം. തിരുവനന്തപുരം ജില്ലയില്‍ മാത്രം കണ്ടെത്താനുള്ളത് 242 പേരെയാണെന്നാണ് സഭ പറയുന്നത്. സഭാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചതാണിത്.