തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് വൈകിട്ടോടെ തമിഴ്നാട് - ആന്ധ്ര തീരങ്ങൾക്ക് ഇടയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് ഉടൻ തിരിച്ചെത്താൻ രണ്ട് ദിവസം മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂനമർദം ശക്തിയാർജിച്ച് ചുഴലിക്കാറ്റായാൽ അതിന് സാഗർ എന്നാകും പേര് നൽകുക. ന്യൂനമർദത്തിന്‍റെ ഫലമായി തമിഴ്നാട്-ആന്ധ്ര തീരമേഖലയിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്.
