കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് തീരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്കടുപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.
ഉൾക്കടിൽ മൃതദേഹങ്ങൾ ഇനിയുമുണ്ടെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. കാണാതായവരുടെ കണക്കിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ് കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലെ ധാരണ.
