ഒഡ്രിസ പോസ്റ്റില്‍ ഉറങ്ങുകയായിരുന്നോ എന്നായിരുന്നു പരിഹാസത്തോടെ സോഷ്യല്‍ മീഡിയയുടെ ചോദ്യം.
മോസ്കോ: സെനഗലിനെതിരേ നിര്ണായക മത്സരത്തില് ഒരു ഗോള് ജയത്തോെടെ കൊളംബിയ പ്രീ ക്വാര്ട്ടറിന് യോഗ്യത നേടി. യാരി മിനയൂടെ ഹെഡ്ഡറിലൂടെയാണ് അവസാന പതിനാറ് ഉറപ്പാക്കിയ ഗോള് നേടിയത്. വിജയിച്ചിരുന്നെങ്കില് സെനഗലിനും അടുത്ത റൗണ്ടിലേക്ക് മുന്നേറമായിരുന്നു. എന്നാല് മിന നേടിയ ഗോള് ഇപ്പോള് തന്നെ സോഷ്യല് മീഡിയ ചര്ച്ചയാവുന്നുണ്ട്.

ഗോളിന്റെ ഭംഗിക്കൊണ്ടല്ലത്. സെനഗല് താരത്തിന്റെ നിരുത്തവാദിത്വമാണ് ഫുട്ബോള് ലോകം ചര്ച്ച ചെയ്യുന്നത്. കോര്ണര് എടുക്കുമ്പോള് ഇഡ്രിസ ഗ്യുയേ ഗോള് കീപ്പര്ക്ക് ഇടത് വശത്തായിട്ട് പോസ്റ്റിലുണ്ട്. ഒഡ്രിസ പോസ്റ്റില് ഉറങ്ങുകയായിരുന്നോ എന്നായിരുന്നു പരിഹാസത്തോടെ സോഷ്യല് മീഡിയയുടെ ചോദ്യം. അങ്ങനെയായിരുന്നു താരത്തിന്റെ നില്പ്പും.
അരയില് കൈ കുത്തി പോസ്റ്റില് ചാരിയാണ് ഇഡ്രിസയുടെ നില്പ്പ്. കോര്ണര് കിക്കെടുന്നത് മുതല് മിന അത് ഹെഡ് ചെയ്യുന്നത് വരെ ആ നില്പ്പ് തുടരുന്നു. പന്ത് വായുവിലൂടെ സഞ്ചരിക്കുന്നത് ഇഡ്രീസ നോക്കി നില്ക്കുന്നുണ്ട്. പിന്നീട് മിന ഹെഡ് ചെയ്യുമ്പോള് നില്പ്പില് ഒരു മാറ്റവുമില്ല. അനങ്ങുക പോലെ ചെയാതെ പന്തിലേക്ക് തന്നെ നോക്കില് നില്ക്കുന്നു. വീഡിയോ കാണാം...
വന് ട്രോളാണ് ഇഡ്രിസയ്ക്കെതിരേ. പോസ്റ്റില് ഉറങ്ങുകയായിരുന്നു എന്നാണ് ട്രോളര്മാരുടെ ചോദ്യം. ചിലര്, ഒഡ്രിസ ചാരി പന്ത് പോസ്റ്റില് ഇടിക്കുന്നത് തടയാന് ശ്രമിച്ചതെന്നും പറയുന്നു. ഒത്തുകളിയാണെന്നുള്ള വാദവും ആരും തള്ളി കളയുന്നില്ല.
